മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വീണ്ടുമൊരുങ്ങുന്നു
മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി.
വാമനപുരം നദിയിലെ ലോവര്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു.
നശിച്ച് കൊണ്ടിരിക്കുന്ന മീന്‍മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്‍കി.
സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ ബോട്ടിങ്ങ് സൗകര്യം, ഡാമില്‍ ഒഴുകി നടന്നിരുന്ന കോഫി ഹൗസ്, ഒരേ സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ട് എന്നിവ പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു.
പദ്ധതി പുനരാവിഷ്‌ക്കരുക്കുന്നതോടെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ശലോഭോദ്യാനം, നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍ ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.