News

ഗോവയില്‍ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ ഗവര്‍ണര്‍

പനാജി: ഗോവയിലെ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ സംസ്ഥാന ഗവര്‍ണറുടെ ഇടപെടല്‍.കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് എസ്കോര്‍ട്ട് സര്‍വീസ് നടത്തുന്ന വെബ്സൈറ്റുകളെ നിയന്ത്രിക്കലാണ് ലക്‌ഷ്യം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹ ചര്‍ച്ച നടത്തി.
എസ്കോര്‍ട്ട് സര്‍വീസുകളുടെ മറവില്‍ കോളജ് വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിനുപയോഗിക്കുന്നെന്ന ഗോവ വനിതാ ഫോറത്തിന്‍റെ പരാതിയിലാണ് ഗവര്‍ണറുടെ ഇടപെടലെന്നു രാജ്ഭവന്‍ വക്താവ് പറഞ്ഞു.
പെണ്‍വാണിഭത്തിനും ലൈംഗിക ടൂറിസത്തിനും എതിരെ നടപടി വേണമെന്ന് നേരത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു