പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ
ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്.
ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്.
പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.