News

എറണാകുളം–രാമേശ്വരം സ്പെഷൽ ട്രെയിനിന് പുതിയ സ്റ്റോപ്പുകള്‍

എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035, 06036) ഏപ്രില്‍ നാലു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പുതിയ നാല് സ്റ്റോപ്പുകളോടെയാണ് ട്രെയിന്‍ ഓടുക. ഒറ്റപ്പാലം, പാലക്കാട് ടൗ​ൺ, പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട് സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ് പു​തിയ സ്റ്റോപ്പുകള്‍.

ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേയ്ക്കും തിരിച്ച് ബുധനാഴ്ചകളില്‍ എറണാകുളത്തേയ്ക്കുമാണ് സര്‍വീസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇടയ്ക്കു സര്‍വീസ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചകളില്‍ എറണാകുളത്തു നിന്നും രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്തു എത്തും. കഴിഞ്ഞ വര്‍ഷം കേരളത്തിലെ സ്റ്റോപ്പുകള്‍ തൃശ്ശൂരും പാലക്കാടും മാത്രമായിരുന്നു.

പുതുതായി അനുവദിച്ച സ്റ്റോപ്പുകളുടെ സമയക്രമം എറണാകുളത്തു നിന്നും

ഒ​റ്റ​പ്പാ​ലം (01.45), പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ (02.20), പാ​ല​ക്കാ​ട് ടൗ​ൺ (02.55), പു​തു​ന​ഗ​രം (03.07), കൊ​ല്ല​ങ്കോ​ട് (03.19), പൊ​ള്ളാ​ച്ചി (04.15).

രാമേശ്വരത്തു നിന്നും ബുധനാഴ്ച രാത്രി 10.15ന് സര്‍വീസ് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.45ന് എറണാകുളം ജങ്ങ്ഷനിലെത്തും.

സ​മ​യ​ക്ര​മം: പൊ​ള്ളാ​ച്ചി (06.20), കൊ​ല്ല​ങ്കോ​ട് (07.10), പു​തു​ന​ഗ​രം (07.30), പാ​ല​ക്കാ​ട് ടൗ​ൺ (08.02), പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ (08.15), ഒ​റ്റ​പ്പാ​ലം (09.13).