തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി.
ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.