ഹ്യുവായിയുടെ വൈ9 2018 വിപണിയില്‍
ഹ്യുവായിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി. തായ് ലന്‍ഡില്‍ പുറത്തിറക്കിയ ഹ്യുവായി വൈ9(2018) കറുപ്പ്, നീല, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്‍റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
18:9 അനുപാതത്തില്‍ 2160×1080 പിക്സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുള്ള ഫോണിന് നാലു ക്യാമറകളുണ്ട്. ഹ്യുവായിയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ10 പോലുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമാണ് വൈ9(2018) ഡിസൈനും. ഫോണിന് പിറക് വശത്തായി ഫിങ്കര്‍പ്രിന്‍റ് സ്കാനറുമുണ്ട്. ഹ്യുവായിയുടെ കിരിന്‍ 659 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3ജിബി റാമും 32ജിബി ഇന്‍റെണല്‍ സ്‌റ്റോറേജുമാണുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഉപയോഗിക്കാം.
റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറയും ഡ്യുവല്‍ ക്യാമറകളായാണ് ക്രമീകരിച്ചിരിക്കുന്നത്. 13 എം.പി + 2 എം.പി റിയര്‍ ഡ്യുവല്‍ ക്യാമറയും 16 എം.പി + 2 എം.പി സെല്‍ഫി ക്യാമറയുമാണ് വൈ9 സ്മാര്‍ട്‌ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 എം.എ.എച്ചിന്‍റെ ശക്തിയേറിയ ബാറ്റിയാണുള്ളത്. 200 യുറോ (16000 രൂപ) യാണ് വിപണിവില.