News

ചാലക്കുടിയിലും കാട്ടുതീ

തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. തൃശൂർ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലും പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടങ്ങി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം 60 അംഗ സംഘം തീയണക്കാന്‍ കാട്ടിലുണ്ട്. കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ തീ പൂര്‍ണമായി കെടുത്തി. ഇവിടെ മുപ്പതു ഹെക്റ്റര്‍ അടിക്കാട് കത്തിനശിച്ചു.

ഇതിനുപിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും തീപിടിത്തമുണ്ടായത്. ഇതിനു പിന്നില്‍ ദുരൂഹത ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ അണയ്ക്കാന്‍ വനംവകുപ്പ് പ്രദേശവാസികളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടിയിട്ടുണ്ട്.