പാരമ്പര്യ പെരുമയില്‍ പാലക്കാട്ട് അഹല്യ പൈതൃക ഗ്രാമം
കേരളത്തിലെ ആദ്യ സമ്പൂര്‍ണ പൈതൃക ഗ്രാമം പാലക്കാട് ഒരുങ്ങുന്നു. അഹല്യ ഹെറിറ്റേജ് വില്ലേജ് മ്യൂസിയം എന്ന പദ്ധതിയില്‍ കേരളീയ ഗൃഹോപകരണങ്ങള്‍,പുരാതന കാലത്തെ കാര്‍ഷിക ഉപകരണങ്ങള്‍, വാദ്യങ്ങള്‍ വേഷങ്ങള്‍, നാണയങ്ങള്‍,കറന്‍സികള്‍,പെയിന്റിംഗുകള്‍,ശില്പങ്ങള് തുടങ്ങി ലോഹത്തിലും മരത്തിലും നിര്‍മ്മിച്ച പുരാവസ്തുക്കള്‍ തുടങ്ങിയവയുടെശേഖരമാണ് ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നത്.
ചെലവ് കുറഞ്ഞ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസവും, ഭക്ഷണവും എന്നിവയോടൊപ്പം അതുല്യമായ സാംസ്കാരിക അനുഭവവും ഒരേ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 3000 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്വപ്ന പദ്ധതി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. സംസ്ക്കാരത്തിനോടൊപ്പം കലയും കൈകോര്‍ക്കുന്നുണ്ട് അഹല്യയില്‍.
അതിഥികള്‍ക്കു താമസിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ലേക് ഹൌസുകള്‍,ആംഫി തീയേറ്റര്‍,ക്യാമ്പുകള്‍ നടത്താനുള്ള ഡോര്‍മെറ്ററികള്‍,പുരാവസ്തു മ്യൂസിയം ചുവര് ചിത്രങ്ങള്‍,പ്രതിമകള്‍, മണ്ശില്പങ്ങള് എന്നീ മാധ്യമങ്ങളിലുള്ള ആര്‍ട് വര്‍ക്കുകള്‍ നിര്‍മിക്കുവാനും ക്ളാസിക്ക്,ഫോക് കലാരൂപങ്ങളും അവതരിപ്പിക്കുവാനും കാണുവാനും സൗകര്യമുണ്ട് അഹല്യയില്‍. ഏപ്രില്‍ 8 മുതല്‍ 12 വരെ അഹല്യയില്‍ പുരാവസ്തു പ്രദര്‍ശനം നടക്കുമെന്ന് പുതിയതായി ചുമതലയേറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ ഞെരളത്ത് ഹരിഗോവിന്ദന് പറഞ്ഞു.