കാഠ്മണ്ഡുവില്‍ വിമാനം തകർന്നു
ബംഗ്ലാദേശിൽ നിന്ന് 67 യാത്രക്കാരും 4 ജീവനക്കാരുമായി വന്ന യുഎസ്- ബംഗ്ലാ വിമാനം നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ വിമാനമാണ് തകർന്നത്. 50 യാത്രക്കാര്‍ മരിച്ചു.
റൺവേയിൽ നിന്നും തെന്നിമാറി വിമാനം ലാൻറ് ചെയ്തതിനെ തുടർന്ന് തീപിടിച്ച് തകരുകയായിരുന്നു. തൊട്ടടുത്ത ഫുട്ബോൾ മൈതാനത്താണ് വിമാനം നിന്നത്. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്. നിലവിൽ 17 യാത്രക്കാരെ രക്ഷപ്പെടുത്തി.
ഉച്ചക്ക് ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകര്‍ന്നത്.