India

മുബൈയില്‍ ആനപ്പൂരം

വര്‍ളി കടലോരത്ത് ഫൈബറില്‍  തീര്‍ത്ത 101 ഗജവീരന്‍മാരുടെ പ്രദര്‍ശനം. യഥാര്‍ത്ഥ ആനകളുടെ മൂന്നില്‍ രണ്ട് വലിപ്പമുള്ള പ്രതിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദി എലഫെന്റ് പരേഡ് എന്ന ആര്‍ട്ട് എക്‌സ്ബിഷന്റെ ഭാഗമായിട്ടാണ് മുബൈ നഗരത്തില്‍ ആനകളുടെ രൂപം എത്തിയത്. മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിച്ച പ്രദര്‍ശനം 18 വരെ തുടരും.

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അവിടെ നിന്ന് പ്രിയദര്‍ശിനി പാര്‍ക്കിന്റെ പച്ചപ്പുല്‍പരപ്പിലേക്ക് വന്നു. വര്‍ളി കടലോരത്തേക്ക് പ്രദര്‍ശനം വന്നതോടെ സായാഹ്നം ആസ്വദിക്കാനെത്തിയവര്‍ക്ക് പല വര്‍ണ്ണങ്ങളിലുള്ള ആനകള്‍ തീര്‍ത്ത അത്ഭുതം വലുതല്ല. വരും ദിവസങ്ങളില്‍ വിവിധ ഷോപ്പിങ് മാളുകളിലും, ബാന്ദ്രയിലെ കോട്ടയിലും ഈ ആനകള്‍ കാഴ്ച വിരുന്നൊരുക്കി നില്‍ക്കും.


2006ല്‍ ആണ് ലോകത്താകെയുള്ള ആനകളുടെ സംരക്ഷണത്തിന് ധനസമാഹരണാര്‍ഥമാണ് വിവിധ കലാകാരമാരുടെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരുടെയും സഹകരണത്തോടെ ദ് എലിഫെന്റ് പരേഡ് എന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്.


പതിനൊന്നു വര്‍ഷത്തിനിടെ ഇതുവരെ ലണ്ടന്‍, ഹോങ്കോങ് നഗരങ്ങളിലടക്കം 24 സ്ഥലങ്ങളില്‍ പ്രദര്‍ശനം നടന്നു. ഇക്കൊല്ലം ഇന്ത്യന്‍ എഡിഷന്റെ ഭാഗമായി ഡല്‍ഹിയും ജയ്പുരും പിന്നിട്ടാണ് മുംബൈയില്‍ എത്തിയിരിക്കുന്നത്.

2017ലെ കണക്കെടുപ്പു പ്രകാരം ആകെ 50,000 ഏഷ്യന്‍ ആനകള്‍ മാത്രമാണു ശേഷിക്കുന്നത്. ഇതില്‍ 27,000 ഇന്ത്യയിലാണുള്ളത്. ആനകളുടെ സംരക്ഷണത്തിനായി 101 ആനത്താരകള്‍ നിര്‍മിക്കുന്നതിനായി 181 കോടി രൂപ ആവശ്യമുണ്ട്. ഇതിനായി പ്രദര്‍ശനശേഷം ആനരൂപങ്ങള്‍ ലേലം ചെയ്ത് പണം സമാഹരിക്കും.