3000 രൂപയ്ക്ക് വിദേശയാത്ര; ഗള്‍ഫ് യാത്രക്കാര്‍ക്കും ആശ്വാസം
വിദേശയാത്ര നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ല. വിഷമിക്കേണ്ട- വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി രംഗത്തുണ്ട്.
കൊച്ചിയില്‍ നിന്നും കുലാലംപൂരിലേക്ക് പോകാന്‍ 2,999 രൂപ മാത്രം. എയര്‍ ഏഷ്യയാണ് കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെ വരെ മാത്രമേ (മാര്‍ച്ച് 11) കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. സെപ്തംബര്‍ 3 മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെയാണ് ടിക്കറ്റ് സാധുത.
എല്ലാ വിമാനങ്ങള്‍ക്കും നിരക്ക് കുറവ് ബാധകമല്ലന്നു എയര്‍ ഏഷ്യ വെബ് സൈറ്റ് പറയുന്നു. ഭുവനേശ്വര്‍-കുലാലംപൂര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് 999 രൂപ മാത്രമേയുള്ളൂ.
എയര്‍ ഏഷ്യ ബിഗ് സെയില്‍ പ്രകാരം കൊച്ചിയില്‍ നിന്ന് ബാങ്കോക്ക് നിരക്ക്– 4499, കൊച്ചിയില്‍ നിന്നും കുലാലംപൂര്‍ വഴി കണക്റ്റ് ചെയ്തുള്ള വിമാനങ്ങളിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടും. ബ്രൂണെ-4250 രൂപ , സിംഗപ്പൂര്‍-5410, വുഹാന്‍- 7840,പെര്‍ത്ത് -8212, സിഡ്നി-9483, മെല്‍ബണ്‍-9451, ഒസാക്ക- 9645,അമേരിക്കയിലെ ഹോണോലുലു-16,742, ഓക്ലാന്‍ഡ്-12968,സിയോള്‍ -10547,ഹാനോയ്- 5313 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
ഗള്‍ഫിലെ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായി ജെറ്റ് എയര്‍വേയ്സ് റമദാന് സെയില്‍ പ്രഖ്യാപിച്ചു. അബുദാബി,ബഹറൈന്‍,ദമാം,ദോഹ,ദുബൈ,ജിദ്ദ,കുവൈറ്റ്,മസ്കറ്റ്,റിയാദ്,ഷാര്‍ജ എന്നിവിടങ്ങളിലാണ് നിരക്ക് കുറയ്ക്കല്‍ പ്രാബല്യത്തിലാവുകയെന്നു ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.
ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.മേയ് 15 മുതല്‍ ജൂണ്‍ 15 വരെയാകും ടിക്കറ്റിനു യാത്രാ പ്രാബല്യം.