News

സാറ്റ്‌ലൈറ്റ് ഫോണിന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന വിദേശി യാത്രക്കാര്‍ സുരക്ഷനടപടിയുടെ ഭാഗമായി സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നു.

തുറായ, ഇറീഡിയം സാറ്റ്‌ലൈറ്റ് ഫോണുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുമായി ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്  പ്രയാസം സൃഷ്ടിക്കും.

വയര്‍ലെസ് ഫോണുമായി എത്തുന്ന വിദേശികള്‍ക്കെതിരെ ഇന്ത്യന്‍ വയര്‍ലെസ് നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.