EXCLUSIVE

ആയുര്‍വേദം ഉയര്‍ത്തി ബര്‍ലിന്‍ മേളയില്‍ കേരളം: ടൂറിസം മന്ത്രി എക്സ്ക്ലൂസീവ്

ബര്‍ലിന്‍ : കേരളത്തിന്‍റെ ആയുര്‍വേദ പെരുമ ആഗോളതലത്തില്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.ആയുര്‍വേദ ചികിത്സയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിനില്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

ബെര്‍ലിന്‍ രാജ്യാന്തര ടൂറിസം മാര്‍ട്ടില്‍ കേരളം പ്രധാനമായും ഊന്നിയത് ആയുര്‍വേദത്തില്‍.  മേളയിലെ കേരള സ്റ്റാള്‍ ആയുര്‍വേദ ചികിത്സാ സൌകര്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു.

മന്ത്രിയുടെ വാക്കുകള്‍ ;

കേരളം ആയുര്‍വേദത്തില്‍ ഏറെ പ്രശസ്തമാണ്. ആയുര്‍വേദത്തിന്‍റെ മഹിമ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ബെര്‍ലിനില്‍ നടക്കുന്നത്. ഈ ഐടിബിയില്‍ നമ്മുടെ നാടിന്‍റെ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിവിധ സ്റ്റാളുകള്‍ ഇട്ടിട്ടുണ്ട്.. ജര്‍മനിയിലെ ജനങ്ങള്‍ ആയുര്‍വേദത്തെ ഇഷ്ടപ്പെടുന്നവരാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സ അവരുടെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ധനവിനും സഹായകരമാകും എന്ന നിശ്ചയ ബോധ്യമുള്ളവരാണ് അവര്‍. ആയുര്‍വേദത്തിന്‍റെ പ്രാധ്യാനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ആയുര്‍വേദ ചികിത്സയിലേയ്ക്ക് ലോകത്താകമാനമുള്ള ജനങ്ങളെ എത്തിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട്. വീഡിയോ കാണാം…