പോപ്പോവിച്ച് വീണ്ടും ഗാലറിയിലേക്ക്; കടുത്ത നടപടിയുമായി ഫുട്ബോള്‍ ഫെഡ.
ന്യൂഡല്‍ഹി: എഫ്സി പുണെ സിറ്റിയുടെ പരിശീലകന്‍ റാങ്കോ പോപ്പോവിച്ചിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ചുവപ്പ് കാര്‍ഡ്. പോപ്പോവിച്ചിനെ ഫെഡറേഷന്‍ അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തു.
റഫറിമാര്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും എതിരെ പോപ്പോവിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഫെഡറേഷനെ ചൊടിപ്പിച്ചത്.ഇതിലൂടെ പോപ്പോവിച്ച് പ്രഥമ ദൃഷ്ട്യാ അച്ചടക്കം ലംഘിച്ചെന്ന് സമിതി ചെയര്‍മാന്‍ ഉഷാനാഥ് ബാനര്‍ജി പറഞ്ഞു. നേരത്തെ രണ്ടു തവണ സമാന കുറ്റത്തിന് പോപ്പോവിച്ചിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം 16ന് ഡല്‍ഹിയിലെ ഫുട്ബോള്‍ ഹൌസില്‍ ചേരുന്ന സമിതി യോഗത്തില്‍ പോപ്പോവിച്ച് ഹാജരാകണം.
പുണെയെ ഐഎസ്എല്‍ സെമിയില്‍ എത്തിച്ചതില്‍ പോപ്പോവിച്ച് നിര്‍ണായക പങ്കു വഹിച്ചിരുന്നു. പ്രത്യേകിച്ച് കളിക്കാരെ റിക്രൂട്ട് ചെയ്തതില്‍ കോച്ചിന് പങ്കില്ലാതിരുന്നിട്ടും.