Kerala

അനന്തപുരിയിലെ ആകാശ നിയന്ത്രണം സ്ത്രീകള്‍ക്ക്

ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്.

നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും.  500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും.

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കൃത്യമായ ആസൂത്രണം, വേഗത്തില്‍ തീരുമാനമെടുക്കല്‍, ആകാശ പരിധിയിലെ ട്രാഫിക്കണ്‍ട്രോളുമായി വിമാനത്തെ എകോപിപ്പിക്കള്‍, വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഉയരം നിശ്ചയിക്കല്‍ തുടങ്ങിയ ദൗത്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇന്നു ചെയ്യുക. ഇതുമൂലം സ്ത്രീശക്തി വിളംബരം ചെയ്യുകയാണ് ലക്ഷ്യമെന്ന് അതോറിട്ടി അറിയിച്ചു.