മലയാളി ശതകോടീശ്വരരുടെ പുതിയ പട്ടിക പുറത്ത്; മുന്നില്‍ യൂസുഫലി തന്നെ.
ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി.
3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്. ആഗോള സമ്പന്നരില്‍ 572ആം സ്ഥാനത്താണ് രവിപിള്ള. ലോകത്തിന്‍റെ പലഭാഗങ്ങളിലും രവിപിള്ളക്ക് വീടുകളുണ്ടെന്നും അടുത്തിടെ പുണെയിലെ ട്രംപ് ടവറില്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയെന്നും ഫോര്‍ബ്സ് പറയുന്നു.
2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് വിദ്യാഭ്യാസ ശൃംഖല ഉടമ സണ്ണി വര്‍ക്കി മലയാളി കോടീശ്വരില്‍ മൂന്നാമതുണ്ട്. ആഗോള സമ്പന്നരില്‍ 1020ആണ് സണ്ണി വര്‍ക്കി.
മുന്‍ ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് ആസ്തി 1.85ബില്ല്യണ്‍ ഡോളറാണ്. ആഗോള സമ്പന്നരില്‍ 1339.
1.48 ബില്ല്യണ്‍ ഡോളറാണ് ജോയ് ആലുക്കാസിന്‍റെ ആസ്തി. ആഗോള സമ്പന്നരില്‍ സ്ഥാനം 1561.
യൂസുഫലിയുടെ മരുമകന്‍ ഷംഷീര്‍ വയലില്‍ ആഗോള ശത കോടീശ്വര പട്ടികയില്‍ 1561 ആം സ്ഥാനത്തുണ്ട്.ഗള്‍ഫിലെ വിപിഎസ് ഹെല്‍ത്ത് കെയര്‍, ഡല്‍ഹിയിലെ റോക്ക് ലാന്‍ഡ് ആശുപത്രി, കൊച്ചിയിലെ ലേക്ക് ഷോര്‍ എന്നിവയുടെ ഉടമയാണ് ഷംഷീര്‍ വയലില്‍. ആസ്തി-1.51ബില്ല്യണ്‍ ഡോളര്‍.
കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടിഎസ് കല്യാണരാമന്‍റെ ആസ്തി 1.38ബില്ല്യണ്‍ ഡോളറാണ്. ആഗോള സമ്പന്നരില്‍ സ്ഥാനം 1650.
വി ഗാര്‍ഡ് ഉടമ കൊച്ചൌസേഫ് ചിറ്റിലപ്പള്ളി ആഗോള സമ്പന്നരില്‍ 1867ആം സ്ഥാനത്തുണ്ട്. 1.23 ബില്ല്യണ്‍ ആസ്തി.
മുന്‍ ഇന്‍ഫോസിസ് സിഇഒ എസ്ഡി ഷിബുലാലിന്‍റെ ആസ്തി 1.2ബില്ല്യണ്‍ ഡോളറാണ്. ആഗോള സമ്പന്നരില്‍ 1867ആം സ്ഥാനം
യുഎഇ എക്സ്ചേഞ്ച് ഉടമ ബി ആര്‍ ഷെട്ടി 4.1 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി ആഗോള സമ്പന്നരില്‍ 550ആം സ്ഥാനത്തുണ്ട്.