തലസ്ഥാനത്ത് പുതിയ മദ്യശാല തിരക്കിനനുസരിച്ച് വില മാറും
ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്സ്ചേഞ്ച് (ടി ബി എക്സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്.
ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് നല്‍കുന്നത്. ഉപഭോക്താകള്‍ക്ക് യഥാസമയം വില നോക്കി ഓര്‍ഡര്‍ ചെയ്യാനായി ‘ട്രാവന്‍കൂര്‍ ബാര്‍ എക്സ്ചേഞ്ച്’ എന്ന പേരില്‍ ആപ് ലഭ്യമാണ്. വില്പന ആരംഭിക്കുന്നത് അട്സ്ഥാന വിലയിലായിരിക്കും. ഉപഭോക്താക്കളുടെ ഓര്‍ഡറിന്റെയും അളവിന്റെയും നിരക്ക് അനുസരിച്ച് ഓരോ ബ്രാന്‍ഡിന്റെ വില കൂടുകയും കുറയുകയും ചെയ്യും. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ബാറിലേക്ക് വരുന്ന വഴി തന്നെ പ്രിയപ്പെട്ട മദ്യത്തിന്റെ വില കൂടിയോ കുറഞ്ഞോ എന്നറിയാന്‍ സാധിക്കും.
ട്രേഡ് മാര്‍ക്കറ്റിനു സമാനമായ രീതിക്കായിരിക്കും വില്പന എപ്പോള്‍ വേണമെങ്കിലും കമ്പോള തകര്‍ച്ച സംഭവിക്കാം. വില കുത്തനെ കൂടുകയും ചെയ്യാം. ഒരു ആഡംബര ഹോട്ടലിന്റെ അന്തരീക്ഷത്തില്‍ പ്രിയപ്പെട്ട ബ്രാന്‍ഡ് ചില്ലറ വില്പന കേന്ദ്രത്തിലേക്കാള് കുറഞ്ഞ വിലയ്ക്ക് കഴിക്കുവാന്‍ സാധിക്കും.നൂതന ആശയങ്ങളുമായി പുത്തന്‍ പരിഷ്ക്കാരങ്ങള്‍ അവതരിപ്പിക്കുകയാണ് ടി ബി എക്സിന്റെ ലക്ഷ്യമെന്ന് ഹൈസ്ന്ത് ബൈ സ്പര്‍ശ എക്സിക്യൂട്ടിവി ഡയറ്കടര്‍ ഗൗതം രാമകൃഷ്ണന് പറഞ്ഞു.