എയര്‍ ഇന്ത്യയില്‍ 500 ക്യാബിന്‍ ക്രൂ ഒഴിവുകള്‍
എയര്‍ ഇന്ത്യയില്‍ രണ്ട് റീജ്യണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജ്യണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജ്യണില്‍ 50 ഒഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.
അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലായിരിക്കും നിയമനം. ഏതെങ്കിലും ഒരു റീജ്യണിലേക്കുമാത്രമേ അപേക്ഷിയ്ക്കാനാവൂ. 2018 മാര്‍ച്ച് 12ന് 18 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.
യോഗ്യത
ഗവ. അംഗീകൃത ബോഡ് അല്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നുള്ള 10, +2. കുറഞ്ഞത് ഒരുവര്‍ഷം കാബിന്‍ക്രൂ ജോലിയില്‍ പരിചയം, എയര്‍ബസ് അല്ലെങ്കില്‍ ബോയിങ് ഫാമിലി എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്.ഇ.പി. ഉണ്ടായിരിക്കണം. വിദേശ എയര്‍ലൈനുകളില്‍ ജോലിപരിചയമുള്ളവര്‍ എസ്.ഇ.പിക്ക് പകരമുള്ള രേഖകള്‍ നല്‍കിയാല്‍ മതി.
ശാരീരിക യോഗ്യത
ഉയരം: സ്ത്രീകള്‍ക്ക് കുറഞ്ഞത് 160 സെന്‍റിമീറ്ററും പുരുഷന്മാര്‍ക്ക് കുറഞ്ഞത് 172 സെന്‍റിമീറ്ററും (എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെന്‍റിമീറ്റര്‍ വരെ ഇളവുണ്ട്). ഉയരത്തിന് ആനുപാതികമായ ഭാരം ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്നത് എങ്ങനെ
1000 രൂപയാണ് അപേക്ഷ ഫീസ്. (എസ്.സി., എസ്.ടി. വിഭാഗത്തിന് ബാധകമല്ല). എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന വിലാസത്തില്‍ ഡല്‍ഹി, മുംബൈയില്‍ മാറാവുന്ന ഡി.ഡിയായാണ് ഫീസ് അടയ്ക്കേണ്ടത്. ഡി.ഡി സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കണം.
ശാരീരികക്ഷമതാ പരിശോധന എഴുത്തുപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.airindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈമാസം 12