2018 ഫിഫ ലോകകപ്പ് അകില്ലസ് പ്രവചിക്കും
2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ വിജയിയെ പ്രവചിക്കുന്നത് പൂച്ചയായിരിക്കും. പേര് അകില്ലസ്. ലോകകപ്പ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നതാണ് മത്സരങ്ങളില്‍ ആരു വിജയിക്കും, പരാജയപ്പെടും എന്നുള്ളത്. ഇത് പ്രവചിക്കാന്‍ ഓരോ വര്‍ഷങ്ങളിലും കൗതുകമായി ഓരോ ജീവികള്‍ ഉണ്ടാകും. ഇങ്ങനെ ജീവികള്‍ പ്രവചിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഈ ഫലം കേട്ട് ആളുകള്‍ തമ്മില്‍ ബെറ്റ് വരെ വെയ്ക്കും.
ഇത്തവണ മത്സരങ്ങള്‍ പ്രവചിക്കുക അകില്ലസ് ആയിരിക്കും. മോസ്കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയത്തിലെ അന്തേവാസിയാണ് അകില്ലസ്. 2018 ലോകകപ്പ് മത്സരങ്ങളുടെ ഫലം ദേശീയ പതാകകള്‍ക്കു കീഴില്‍ വെച്ചിരിക്കുന്ന ബോള്‍ തിരഞ്ഞെടുത്താണ് അകില്ലസ് പ്രവചിക്കുക. 2017ല്‍ റഷ്യയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ആകില്ലസിന്റെ പ്രവചനം നൂറുശതമാനം ശരിയായിരുന്നു.
എത്രയൊക്കെ പ്രവചന ജീവികള്‍ ലോകകപ്പുകളില്‍ നിറഞ്ഞുനിന്നിട്ടുണ്ടെങ്കിലും ഇപ്പോഴും താരം പോള്‍ നീരാളിയാണ്. 2010 ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പില്‍ സ്പെയിനിന്റെ കിരീടധാരണം കൃത്യമായി പ്രവചിച്ചതോടെയാണ് പോള്‍ താരമായത്. പോളിനു ശേഷം നിരവധി ജീവികള്‍ പ്രവാചകരായി എത്തിയിട്ടുണ്ടെങ്കിലും പോളിന്റെ താര പരിവേഷം ഇതുവരെ ആരും മറികടന്നിട്ടില്ല.
ഫിഫ ലോകകപ്പ് റഷ്യ 2018 ഒഫീഷ്യല്‍ വീഡിയോ
ഫിഫ ലോകകപ്പ് റഷ്യ 2018 ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ