വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം


സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു.

കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ ഓ എസ് സ്‌റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ പതിപ്പുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.

അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും.

നിലവില്‍ ഏഴുമിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യിതിരിക്കണം സമയപരിധി കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഡിലീറ്റ് ചെയ്ത സന്ദേളത്തിന്റെ അറിയിപ്പ് അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും.

ഫീച്ചര്‍ ഏറെ ഉപകാരപ്രദമാണെങ്കിലും ഏഴ് മിനിറ്റ് സമയപരിധി വളരെ കുറവാണെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഈ പ്രശ്നത്തിനാണ് വരാനിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്. അതോടെ ഒരു മണിക്കൂറിന് ശേഷവും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുങ്ങും.