Asia

ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം

ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്.

180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു.

രണ്ടാം സ്ഥാനം ജര്‍മനിക്കാണ്. 179 രാജ്യങ്ങളിലേക്കു ഫ്രീ വിസയില്‍ സഞ്ചരിക്കാം. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ സ്വീഡന്‍ ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. നോര്‍വേ, യു.കെ. ഓസ്ട്രിയ നെതര്‍ലാന്‍ഡ്സ് പോര്‍ച്ചുഗല്‍ രാജ്യങ്ങളാണ് പട്ടികയില്‍ നാലാമത്. ഇവിടെ നിന്നും 177 രാജ്യങ്ങളിലേക്ക് ഫ്രീ വിസയില്‍ പോകാം.

176 രാജ്യങ്ങളിലേക്ക് വിസാ ഫ്രീ യാത്ര അനുവദിച്ചുകൊണ്ട് യു.എസ്.എ അഞ്ചാം സ്ഥാനത്തുണ്ട്. 24 രാജ്യങ്ങളിലേക്ക് വിസാ സൗജന്യമുള്ള അഫ്ഗാനിസ്ഥാന്‍, 27 രാജ്യങ്ങളിലേക്ക് വിസയുള്ള ഇറാഖ്, 28 രാജ്യങ്ങളിലേക്ക് പോകാവുന്ന സിറിയ, 30 രാജ്യങ്ങളിലേക്ക് സൗജന്യ വിസയനുവദിക്കുന്ന പാകിസ്താന്‍, 32 ഇടങ്ങളിലേക്ക് ഫ്രീ വിസ നല്‍കുന്ന സോമാലിയ എന്നിവയാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.