Kerala

വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ 

തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ്  സോഷ്യൽ ആക്ഷൻ  (സിസ്സ )  തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് .

സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തിൽ വെള്ളായണി കായലിന്റെ പാരിസ്ഥിക പ്രാധാന്യം , പൂർവ സ്ഥിതി , നിലവിലുള്ള വെല്ലുവിളി സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനവും ഡോക്ക്യൂമെന്റഷനും ആവശ്യമാണെന്നും , ആധികാരിക പഠനങ്ങളുടെ  അഭാവം ആണ് വെള്ളായണി കായലിന്റെ സംരക്ഷണത്തിനു സമഗ്രമായ രൂപരേഖ തയാറാക്കാൻ വിഘാതമായി നിൽക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി .
വെള്ളായണി കായലിനെ സംബന്ധിച്ചു സമഗ്രമായ ഒരു ആധികാരിക രേഖ തയാറാക്കുന്നതിന് സിസ്സ യുടെ നേതൃത്തത്തിൽ വിവിധ മേഖല കളിൽ വിദഗ്ധരെ ഉൾപ്പെടുത്തി  50 അംഗ  സമിതിക്കു യോഗം രൂപം നൽകി
ചരിത്ര പശ്ചാത്തലം , ഭൂപ്രകൃതി , ജൈവ വൈവിധ്യം, കൃഷി , മത്സ സമ്പത്ത് , ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇതു വരെ നടന്നിട്ടുള്ള ഗവേഷണ ഫലങ്ങൾ , പഠനങ്ങൾ , സാധ്യത പഠനങ്ങൾ  എന്നിവയും വിവിധ രംഗങ്ങളിൽ വിദഗ്ധരുടെ അഭിപ്രായങ്ങളും , പൊതുജന കാഴ്ചപാടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാകും ആധികാരിക രേഖ തയ്യാറാക്കുന്നത് . ഇതിനായി ഒരു വർഷത്തെ കർമ്മ പരിപാടികൾക്കാണ് യോഗം രൂപം നൽകിയത് .
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. ഭൗമ ശാസ്ത്ര വകുപ്പ് മുൻ മേധാവി ഡോ. ത്രിവിക്രമൻ.ജി, കേരള സർവകലാശാല ശാസ്ത്ര വിഭാഗം ഡീൻ ഡോ.എ. ബിജുകുമാർ, ഡോ.കെ.ജി.അജിത്കുമാർ, അജിത്ത് വെണ്ണിയൂർ, സിസ്സ ജനറൽ സെക്രട്ടറി ഡോ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.