സ്മാര്‍ട്ട് സുരക്ഷക്കായി 15 കേന്ദ്രങ്ങളില്‍ കൂടി സിഗ്നലുകള്‍
ആര് ടി എ പരീക്ഷണാടിസ്ഥത്തില്‍ വഴിയാത്രക്കാര്‍ക്കാരുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അല്‍ സാദാ സ്ട്രീറ്റില്‍ തുടങ്ങിയ പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമായതിനാല്‍ ഇതര മേഖലകളിലും സജ്ജമാക്കും.
സമാര്‍ട്ട് സെന്‍സറുകള്‍ ഉള്ള നൂതന സംവിധാനമാണ് റോട്ടില് ഒരുക്കിയിരിക്കുന്നത്.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപാതയിലും ചുവപ്പ്, പച്ച സിഗ്നലുകള്‍ തെളിയും.ചുവപ്പാണോ പച്ചയാണോ എന്നറിയാന്‍ കാല്‍നടയാത്രക്കാര്‍ക്ക് സിഗ്നല്‍ നോക്കേണ്ട ആവശ്യമില്ല.
അല്‍ മുറഖാബാദ്, റിഗ്ഗ, മന്‍ഖൂര്‍, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ മക്തൂം,ഷെയ്ഖ് ഖലീഫ സ്ട്രീറ്റുകള്‍, അല്‍ ബര്‍ഷ, സിറ്റി വോക് ഡിസ്ട്രിക്ടുകള്‍ എന്നിവടങ്ങളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നത്.
സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നതാണ് സ്മാര്‍ട്ട് സിഗ്നലുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാല്‍നടയാത്രക്കാര്‍ അലക്ഷ്യമായി റോഡ് കുറുകെ നടക്കുന്നത് തടയാന്‍ പുതിയ സിഗ്നല്‍ സംവിധാനം സഹായകമാകും. സ്മാര്‍ട്ട സിറ്റിയുടെ പദ്ധതികളുടെ ഭാഗമായിട്ടാണ് നൂതന സിഗ്നലുകള്‍ നടപ്പാക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ ഇല്ലെങ്കില്‍ പോലും ചുവപ്പ് ലൈറ്റ് തെളിയാറുണ്ട് അവ വാഹനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്തേണ്ടി വരും. പലപ്പോഴും സുഗമ ഗതാഗതത്തിന് തടസ്സമാകാറുണ്ട് എന്നാല്‍ ഇനി അതു സംഭവിക്കില്ലെന്നാണ് ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി ഇ ഒ മൈതാ ബിന്‍ ആദായി പറഞ്ഞു.
സ്മാര്‍ട്ട് സിഗ്നല്‍ നിലവില്‍ വരുന്നതോടെ മുതിര്‍ന്ന പൗരന്മാര്ക്കും, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും സംവിധാനം നിലവില്‍ വരുന്നതോടെ ഏറെ സഹായകമാകും. വാഹനങ്ങള്‍ക്കും, വഴിയാത്രക്കാര്‍ക്കും സമയം ലാഭിക്കാന്‍ കഴിയുമെന്നതും മറ്റൊരു നേട്ടമാണ്.