Middle East

ദുബൈ എമിറേറ്റ്സില്‍ പുതിയ ലഗേജ് ഓഫര്‍

ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഓഫര്‍ നല്‍കി ദുബൈ എമിറേറ്റ്സ്. 20 കിലോ അധിക ഭാരം ഇനി മുതല്‍ ഇവിടങ്ങളിലേയ്ക്ക് കൊണ്ടുപോകാം.

കൊച്ചി, ചെന്നൈ, മുംബൈ, തിരുവനന്തപുരം, കറാച്ചി, മുല്‍താന്‍, സിയല്‍കൊട്ട്, മനില, ക്ലാര്‍ക്ക് എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവര്‍ക്ക് 10 കിലോ അധിക ഭാരം അനുവദിക്കും.
ദുബൈയില്‍ നിന്ന് മനിലയിലേയ്ക്ക് പറക്കുന്നവര്‍ക്ക് 15 കിലോ ഭാരം അധികം കൊണ്ടുപോകാം.

മാര്‍ച്ച് 31 വരെ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊളംബോ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് 50 കിലോ വരെ കൊണ്ടുപോകാം.