ത്രിമാനചിത്രങ്ങളുമായി ദുബൈ കാന്‍വാസ്
ജീവന് തുടിക്കുന്ന ചിത്രങ്ങളുമായി ദുബൈ കാന്‍വാസ് തുടങ്ങി. മഞ്ഞ് നിറഞ്ഞ മലനിരകള്‍, ഒട്ടക കൂട്ടങ്ങള്‍, കളിസ്ഥലങ്ങള്‍, എന്നിവ യഥാര്‍ത്ഥം എന്നു തോന്നും വിധത്തില്‍ ചിത്രീകരിച്ച ദുബൈ കാന്‍വാസ് സന്ദര്‍ശകരില്‍ അത്ഭുതം നിറയ്ക്കുന്നു. ദുബൈയുടെ സാംസ്കാരികവും കലാപരലുമായ വളര്‍ച്ചയും ലക്ഷ്യം വെച്ച് യു എ ഇ വൈസ് പ്രസിഡന്ററ്റും പ്രധാനമന്ത്രിയും ദൂബൈ ഭരണാധികാരിയുമായ ശൈഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദൂബൈ കാന്‍വാസ് സംഘടിപ്പിക്കുന്നത്.
18 രാജ്യങ്ങളില്‍ നിന്ന് 30 ചിത്രകാതന്‍മാര്‍ പങ്കെടുക്കുന്ന ത്രിമാന ചിത്ര പ്രദര്‍ശനം ദുബൈ ലാ മെര് ബീച്ചിലാണ് നടക്കുന്നത്.വിശാലമായ ബീച്ച് ഫ്രണ്ടില്‍ ലൈവ് സാന്റ് ആര്‍ട്ട് അടക്കം വ്യത്യസ്തമായ നിരവധി കലാപ്രദര്‍ശനങ്ങളാണ് നടക്കുന്നത്.
ചിത്രകലയുടെ മധ്യമത്തിലും, സങ്കേതത്തിലും, രീതിയിലുമെല്ലാം വൈവിധ്യം പുലര്‍ത്തുന്ന ചിത്രങ്ങള്‍ കടല്‍ത്തീരത്തെ തികച്ചും തുറന്നയൊരു കാന്‍വാസാക്കി മാറ്റി. ചിത്ര പ്രദര്‍ശനത്തിനാണ് പ്രാധാന്യം നല്കുന്നതെങ്കിലും അത്നോടെപ്പം തന്നെ ചിത്രകലയുടെ വിവിധ സാങ്കേത വിദ്യകള്‍ വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന ശില്പശാലകളും സെമിനാറുകളും ഇതൊടൊപ്പം നടക്കുന്നുണ്ട്.
പ്രദര്‍ശനത്തിനും, ക്ലാസുകള്‍ക്കും പുറമെ ചിത്രകലയിലും ശില്പകലയിലും താല്പര്യമുള്ള കുട്ടികള്‍ക്ക് പരിശീലന കളരി സംഘടിപ്പിക്കുന്നുണ്ട്. സിനിമ പ്രദര്‍ശനവും സംഗീത പരിപാടിയയും ദുബൈ കാന്വാസിന് മിഴിവ് കൂട്ടുന്ന മറ്റ് ആകര്‍ഷണങ്ങളാണ്.
മീറാസിന്റെ സഹകരണത്തോടെ ബ്രാന്‍ഡ് ദുബൈയാണ് കലാമേളയുടെ സംഘാടകര്‍. പ്രദര്‍ശനം മാര്‍ച്ച് ഏഴിന് സമാപിക്കും.