ഒമാനില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു

പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബ്ലാക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് റോയല്‍ ഒമാന്‍ പൊലീസ് വ്യാപിപ്പിച്ചു.

ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക് പോയിന്റ് പരിഗണിക്കുന്നത് നിര്‍ബന്ധമാക്കി.

സീറ്റ് ബെല്‍റ്റ്, നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയവ ബ്ലാക് പോയിന്റില്‍ വീഴും. നിശ്ചിത എണ്ണത്തില്‍ ബ്ലാക് പോയിന്റ് അധികമായാല്‍ ലൈസന്‍സ് റദ്ദാക്കും.