കണ്ണും പൂട്ടി മെസേജ് അയക്കല്ലേ: കണ്ണുംനട്ട് വാട്സ് ആപ്പുണ്ട്
മറ്റൊരിടത്ത് നിന്നോ അതേ ഗ്രൂപ്പില്‍ നിന്നോ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്താല്‍ അതിനു മുകളില്‍ ഫോര്‍വേര്‍ഡ് മെസ്സേജ് എന്ന് തെളിയും.
വാട്സ് ആപ് നിരീക്ഷണ സൈറ്റായ വാബട്ടൈന്ഫോയിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് വിവരമുള്ളത്.
സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല: മറിച്ച് സ്പാം മെസ്സേജുകള്‍ വൈറല്‍ ആക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സൂചന.
ചികിത്സാസഹായമായി ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്താല്‍ വാട്സ് ആപ്പില്‍ നിന്ന് പണം കിട്ടും എന്നതടക്കം നിരവധി സ്പാം മെസേജുകള്‍ പലര്‍ക്കും ധാരാളമായി വരാറുണ്ട്.
ആന്‍ഡ്രോയ്ഡ 2.18.67 വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഈ സംവിധാനം.
ഗ്രൂപ്പ് വിശദീകരണ സംവിധാനവും നിലവിലുണ്ട്. ഗ്രൂപ്പിലെ ആര്‍ക്കും ഇതിന്റെ ഉള്ളടക്കം മാറ്റാം.പരമാവധി 500 വാക്കുകള്‍ ഉള്‍പ്പെടുത്താം.