കുറുവയിലേക്ക് പോകുന്നവര്‍ ജാഗ്രതൈ: അപകടമുണ്ടായാല്‍ പെട്ടതു തന്നെ
ഇതോടെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലാതായി. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല..
2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു.
സൗത്ത് വയനാട് വനം ഡിവിഷന്റെ 2012-2013 മുതൽ 2021-22 വരെയുള്ള വർക്കിങ്ങ് പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം അംഗീകരിച്ചത് ഇക്കോ ടൂറിസം ഒഴിവാക്കിയാണ്.1980 ലെ വന സംരക്ഷണ നിയമ പ്രകാരമാണ് ഇക്കോ ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തിയത്.
വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികൾ വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി മുൻകൂർ നൽകി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.അനുമതി ലഭിക്കാത്ത പദ്ധതികൾ നടത്തുന്നതിന് നിയമ തടസ്സം ഉണ്ട്.
ഇക്കോ ടൂറിസത്തിന് അനുമതി നിഷേധിച്ച് വനം സംരക്ഷണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഉത്തരവ് 2012ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്നു. വനത്തിന്റെ പരിസര പ്രദേശത്ത് നിർമ്മാണങ്ങൾ നടത്തരുതെന്നും സുപ്രീം കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്നും സംസ്ഥാന വനം വന്യജിവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകി നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
ഇതിന് വിരുദ്ധമാണ് ഇക്കോ ടുറിസം പദ്ധതി നടത്തുന്നത്. വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി ഇക്കോ ടുറിസത്തിന് അനുമതി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.