News

ഇക്കൊല്ലം ഇന്തോനേഷ്യന്‍ ലക്‌ഷ്യം 7ലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍


കൊല്‍ക്കത്ത: കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്തോനേഷ്യന്‍ ടൂറിസം. ഇക്കൊല്ലം ഏഴു ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പാപ്പുംഗ് താരിഖ് ഫാധില്ല അറിയിച്ചു.
2017ല്‍ 4,85,314 സന്ദര്‍ശകരാണ്‌ ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ എത്തിയത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 30ശതമാനം വര്‍ധന.
വിമാനക്കമ്പനികള്‍ നിരക്ക് കുറച്ചതും സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ ഇടയാക്കിയെന്നു ഇന്തോനേഷ്യന്‍ ടൂറിസം വക്താവ് പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് പ്രിയം ബാലി ദ്വീപുകളാണ്.അമ്പത് ശതമാനം പേരും വിമാനമിറങ്ങുന്നത് ദെന്‍പാസര്‍ വിമാനത്താവളത്തിലുമെന്ന് ടൂറിസം വക്താവ് വ്യക്തമാക്കി.