തൊണ്ണൂറിന്റെ നിറവില്‍ മിക്കി മൗസ്
കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില് ലോകത്തിലെ ഏറ്റവും വലിയ പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18 മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം.
മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്പം നിര്‍മ്മിച്ചത്. ഡിസ്നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്പന ചെയ്തത്.
ഉരുക്ക് കമ്പികള്‍ ഉപയോഗിച്ച് മിക്കിയുടെ രൂപം തയ്യാറാക്കിയതിന് ശേഷമാണ് ചെടികള്‍ വെച്ച് പിടിപ്പിച്ചത്.ഭീമന് മിക്കിയെ നിര്‍മിക്കുന്നതിനായി 35 ടണ്‍ ഭാരം വരുന്ന ഒരുലക്ഷത്തോളം പൂക്കളാണ് ഉപയോഗിച്ചത്.
ദുബായ് മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്ഡന് തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള് കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും