കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.
ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും.
കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര ടൂറിസം മേളകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും.ടൂറിസം മൊബൈല്‍ ആപ്പ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.