Europe

അതിവേഗ തീവണ്ടി യൂറോ സ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു

ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും.

ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.  ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍ നിന്നാണ് യൂറോ യാത്രയാരംഭിക്കുന്നത്. ആദ്യത്തേത് രാവിലെ 8.31 നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും.

പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ചെക്ക് ഇന്‍, സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി വരുന്ന സമയത്തേക്കാള്‍ കുറവാണ് ഈ യൂറോ സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് യാത്ര. കൂടാതെ ആംസ്റ്റര്‍ഡാമില്‍ നിന്നും മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് ധാരാളം ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട് ഇത് ടൂറിസ്റ്റുകള്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ്.