സ്വകാര്യ ബസുകള്‍ക്കിനി ഒരേ നിറം


സംസ്ഥാനത്തെ നിരത്തുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കിന് ഒരേ നിറം. നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. സംസ്ഥാന ഗതാഗത അതോററ്റിയുടെ തീരുമാനപ്രകാരമാണ് നിറം മാറ്റം. ഇനിമുതല്‍ സിറ്റി ബസുകള്‍ പച്ചയും ഓര്‍ഡിനറി ബസുകള്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മെറൂണ്‍ നിറവുമായിരിക്കും. പരിക്ഷ്‌കരിച്ച എല്ലാ ബസുകള്‍ക്കും അടിവശത്ത് വെള്ള നിറത്തില്‍ മൂന്ന് വരകള്‍ ഉണ്ടാവും.

 

ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്ക് പുറമേ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറം മാറ്റം പൂര്‍ണമാകും.