ഇന്ത്യക്കാര്‍ വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് എങ്ങോട്ട് ?
എക്സ്പെഡിയ ഗ്രൂപ്പും വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎപിഎയും ചേര്‍ന്ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍.അമേരിക്കക്ക് പോകുന്ന ഇന്ത്യക്കാരില്‍ അധികവും ബിസിനസ് കാര്യങ്ങള്‍ക്ക് പോകുന്നവരാണ്.ഇതില്‍ 18% പേര്‍ മാത്രമേ ഉല്ലാസയാത്ര എന്ന നിലയില്‍ പോകുന്നുള്ളൂ.
ഇന്ത്യക്കാരായ സഞ്ചാരികളില്‍ അധികംപേര്‍ക്കും 5-6 മണിക്കൂര്‍ കൊണ്ട് വിനോദകേന്ദ്രത്തില്‍ എത്താനാണ് താല്‍പ്പര്യം. ഫ്രാന്‍സാണ് നീണ്ടയാത്ര നടത്തിയ അധികം പേരുടെയും ഇഷ്ടയിടം.അമേരിക്കയും സ്വിറ്റ്സര്‍ലാണ്ടും ഈ ഗണത്തില്‍ തൊട്ടുപിന്നിലുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ 30% മാത്രമേ ഉല്ലാസ യാത്രക്ക് പോയവരുള്ളൂ.ആകെ ഇന്ത്യന്‍ യാത്രികരില്‍ 48ലക്ഷം.ആഗോള തലത്തിലെ 53ശതമാനത്തിന് അടുത്തെങ്ങുമില്ല ഇത്.
2016ല്‍ വിദേശത്തേക്ക് പോയ ഇന്ത്യക്കാരായ വിമാന സഞ്ചാരികളുടെ എണ്ണം 2.2കോടിയായിരുന്നു.ജോലി,പഠനം, ബന്ധുക്കളെ കാണല്‍, ഉല്ലാസയാത്ര തുടങ്ങി പല ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തവരാണ് ഇവര്‍. വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ 26% ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നവരാണ്.2025ഓടെ വിദേശത്തേക്ക് ഉല്ലാസ യാത്ര പോകുന്നവരുടെ എണ്ണം 1.4 കോടിയാകുമെന്നും പ്രതിവര്‍ഷം 12.2%വര്‍ധനയുണ്ടാകുമെന്നും പഠനം പറയുന്നു.ഇന്ത്യക്കാര്‍ ഉല്ലാസയാത്ര പോകുന്ന ആദ്യ 10 രാജ്യങ്ങളില്‍ ശ്രീലങ്ക,ഹോങ്കോംഗ്,ഇന്തോനേഷ്യ (പ്രധാനമായും ബാലി) എന്നിവയുമുണ്ട്. ദുബൈ,ശ്രീലങ്ക എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികളില്‍ ഇന്ത്യക്കാരാണ് അധികവും.സിംഗപ്പൂരില്‍ എത്തുന്ന സഞ്ചാരികളില്‍ ഇന്ത്യാക്കാര്‍ നാലാം സ്ഥാനത്തുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിവാഹമാണ് ടൂറിസം രംഗത്ത് പുതുതായി വളര്‍ന്നു വരുന്ന ട്രെന്‍ഡ് എന്നും പഠനത്തിലുണ്ട്.