Alerts

സൈലന്‍റ് വാലിയില്‍ കാട്ടുതീ

വേനല്‍ കടുത്തതോടെ സൈലന്‍റ് വാലി ബഫര്‍സോണ്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കിലോമീറ്ററുകളോളം പടര്‍ന്നു പിടിച്ച കാട്ടുതീ വന്യജീവികള്‍ക്കും ജൈവ സമ്പത്തിനും നാശമുണ്ടാക്കി. മലമുകളിലെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്.

പാറക്കെട്ടുകളും പുല്ലും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ കൂടുതല്‍ പടര്‍ന്നാല്‍ മണ്ണൊലിപ്പും മലയിടിച്ചും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്.

പത്തിലധികം ഹെക്ടര്‍ വനഭൂമി അഗ്നിക്കിരയായെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടി ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു.