മൊബൈല്‍ഫോണ്‍ ഹോള്‍ഡറുണ്ടേല്‍ ഒമാനില്‍ കാറിന്പിടിവീഴും

കാറുകളില്‍ ഡ്രൈവര്‍ക്ക് മുന്നിലായി മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാനുള്ള ഉപകരണം ഇവിടെ സാധാരണമാണ്.എന്നാല്‍ ഒമാനില്‍ ഇത്തരം കാറിന് പിടിവീഴും.15 ഒമാന്‍ റിയാലും ഒരു ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ.
മാര്‍ച്ച് 1നു പുതിയ ചട്ടം നിലവില്‍ വരുമെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു.
നാവിഗേഷനോ മെസ്സേജ് നോക്കാനോ ഫോണ്‍ വിളിക്കാനോ അടക്കം ഡ്രൈവിംഗി നിടെ എന്തിനുപയോഗിച്ചാലും അശ്രദ്ധക്ക്  ഇടയാക്കുന്നതാണെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി .


സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്തവര്‍,ഉച്ചത്തില്‍ പാട്ട് വെച്ച് കാറോടിക്കുന്നവര്‍,ആംബുലന്‍സിനെയോ സുരക്ഷാ വാഹനങ്ങളെയോ പിന്തുടരുന്നവര്‍, സ്റ്റിയറിംഗ് പിടിക്കാതെ ഓടിക്കുന്നവര്‍ എന്നിവര്‍ക്കും പിഴയുണ്ട്.
റോഡില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍,മറ്റു വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ എന്നിവര്‍ക്ക് ശിക്ഷ മൂന്നു വര്‍ഷം വരെ തടവാണ്.
ആംബുലന്‍സിനോ സുരക്ഷാ വാഹനങ്ങള്‍ക്കോ ശല്യമുണ്ടാക്കിയാല്‍ ഏഴു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാകും കാത്തിരിക്കുക.