ടൂറിസം മേഖലയിലെ വിവിധ പദ്ധതികളും പണവും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് നീക്കിവെച്ച പണത്തിന്റെ വിശദാംശങ്ങള്‍
- പത്തു സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസത്തിന്റെ മുഖമാക്കാനും രണ്ട് ടൂറിസം മേഖലകള്‍ വികസിപ്പിക്കാനും അടക്കം സ്വദേശ് ദര്ശന് പദ്ധതിക്ക് 1100കോടി രൂപ
- പത്തു തീര്‍ഥാടന കേന്ദ്രങ്ങളേയും മൂന്നു പൈതൃക കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നത് അടക്കം പ്രസാദ പദ്ധതിക്ക് 150 കോടി
- അഞ്ച് സംരക്ഷിത സ്മാരകങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടരാനും , 4 തുറമുഖങ്ങളിലും 25 റയില്‍വേ സ്റ്റേഷനുകളിലും കൊങ്കണ്‍ പാതയിലെ മൂന്നു സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കാനും 70 കോടി
- മന്ത്രാലയത്തിന്റെ പരസ്യങ്ങള്‍ നല്കാന് 135 കോടി
- വിദേശ രാജ്യങ്ങളില്‍ ട്രേഡ് ഫെയര്‍,റോഡ് ഷോ തുടങ്ങിയവ നടത്താനും രാജ്യാന്തര ബുദ്ധമത സമ്മേളനം സംഘടിപ്പിക്കാനും 454.24 കോടി.
- ഹോട്ടല്‍ മാനെജ്മെന്റ് സ്ഥാപങ്ങള്‍ക്കും പുതിയവ തുടങ്ങാനും 85കോടി.