News

കേരളത്തിലും വന്നു ഡ്രൈവിംഗിന് സ്മാര്‍ട്ട് കാര്‍ഡ്

തിരുവനന്തപുരം: ലാമിനേറ്റ് ചെയ്ത പേപ്പര്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ പഴങ്കഥയാകുന്നു.പുത്തന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ് കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍.
ആര്‍ടി ഓഫീസുകളായ കുടപ്പനക്കുന്ന്‍,ആലപ്പുഴ,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സമ്പ്രദായം നടപ്പാക്കി.ക്യുആര്‍ കോഡ്,ഹോട്ട് സ്ടാമ്പ് ഹോളോഗ്രാം ,ഗില്ലോഷേ പാറ്റെണ്‍,മൈക്രോ ലെന്‍സ്‌,ഗോള്‍ഡന്‍ നാഷണല്‍ എംബ്ലം,മൈക്രോ ടെസ്റ്റ്‌ വിത്ത് ഇന്‍റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും.
കാര്‍ഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ നിര്‍വഹിച്ചു.