Alerts

ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശ് മലനിരകളാണ്‌ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

കശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.