Food

ഭക്ഷണപ്രിയരെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങി

ദുബായ് വാര്‍ഷിക ഭക്ഷ്യ-പാനീയ മേള ‘ഗള്‍ഫുഡ്’ ഫെബ്രുവരി 18 മുതല്‍ 22 വരെ ദുബായ് വേള്‍ഡ് ട്രൈഡ്‌ സെന്‍ററില്‍ നടക്കും. പാനിയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, എണ്ണ, ധാന്യങ്ങള്‍, ഇറച്ചി, ലോക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. എട്ട് വിപണന കേന്ദ്രങ്ങളിലായി 5000 പ്രദര്‍ശകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഭക്ഷ്യമേള, പാചക മേള, ഗള്‍ഫുഡ് പുരസ്ക്കാരം, പാചക മത്സരം എന്നിവയില്‍ പ്രശസ്തമാണ് ഗള്‍ഫുഡ് ഭക്ഷ്യ-പാനീയ മേള. ആഗോള ഭക്ഷ്യ അജണ്ട നിര്‍മിക്കാന്‍ യുഎഇ പ്രധാന പങ്കു വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഗള്‍ഫുഡ് ഇന്നോവേഷന്‍ അവാര്‍ഡ്‌- 2018 പരിപാടിക്കിടെ പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്നും കശുവണ്ടി, ബസ്മതി അരി എന്നിവ പ്രദര്‍ശിപ്പിക്കും.

ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളുടെയും വേദിയാണ് ഗള്‍ഫുഡ് ഭക്ഷ്യ- പാനീയ മേളയെന്ന് എക്സിബിഷന്‍ ആന്‍ഡ്‌ ഇവന്‍റ് മാനേജ്മെന്‍റ്  സീനിയര്‍ വൈസ് പ്രസിഡന്‍റ്  ട്രിക്സി ലോഹ്മിര്‍മാദ് പറഞ്ഞു.