അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം.
2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില് 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്.
ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്.
ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക.
ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും
.പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു ഫെബ്രുവരി 9ന് പലസ്തീനിലാണ് തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.