ബസ് സമരം മാറ്റി
തിരുവനന്തപുരം: സ്വകാര്യബസ് ഉടമകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ബസ് സമരം മാറ്റിവെച്ചു.നിരക്ക് ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു.നിരക്ക് വര്‍ദ്ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ സൌജന്യ നിരക്ക് വര്‍ധിപ്പിക്കണമെന്നും 140 കിലോമീറ്ററില്‍ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു.