യുഎഇയില്‍ പൊടിക്കാറ്റിനു സാധ്യത
ദുബൈ:അടുത്ത രണ്ടു ദിവസം യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യത. വടക്കു പടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 25-35 കിലോമീറ്റര്‍ വേഗതയിലും ചിലേടത്ത് 45-60 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താപനിലയിലും കുറവുണ്ടാകും.തീരദേശങ്ങളില്‍ 12-24 ഡിഗ്രി സെല്‍ഷ്യസാകും താപനില.
ശക്തമായ കാറ്റിനെത്തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും റോഡുകളില്‍ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 8-12 അടിവരെ ഉയരത്തിലാകാനും സാധ്യതയുണ്ട്