ഒമാനില്‍ വിസാവിലക്ക്
ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളില്‍ ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഐടി, അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്ട്രെഷന്‍ ആന്‍ഡ് ഹ്യുമണ്‍ റിസോര്‍സ്, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്ഥികകളിലാണ് നിരോധനം. ഇന്ത്യയടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസാ നിരോധനം സാരമായി ബാധിക്കും.