എന്തൊരു റിലാക്സേഷന്‍..പുലിമുരുകനായി മന്ത്രി

ബാങ്കോക്ക്: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം കടുവകള്‍ക്കൊപ്പം. കടുവകളോട് കൂട്ടുകൂടാന്‍ മന്ത്രിക്കൊപ്പം ഭാര്യയുമുണ്ട്. പട്ടായയിലെ ശ്രീരചാ ടൈഗര്‍ സൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ ഇട്ടത്.


ട്രോളര്‍മാരെ ട്രോളിയാണ് തലക്കെട്ട്‌. ‘ബാങ്കോക്കിലെ കടുവകള്‍ക്കൊപ്പം; എന്തൊരു റിലാക്സേഷന്‍!’
ആസിയാന്‍-ഇന്ത്യ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി തായ് ലാന്‍ഡില്‍ പോയത്.തായ് ലാന്‍ഡിനൊപ്പം ഇന്ത്യയായിരുന്നു സമ്മേളനത്തിന്‍റെ അധ്യക്ഷപദവിയില്‍.ചിയാംഗ് മായിലായിരുന്നു യോഗം.


ബാങ്കോക്കിലെ ടൂറിസം പഠിക്കേണ്ടതാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.60 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ബാങ്കോക്കില്‍ 32 ദശലക്ഷം വിനോദസഞ്ചാരികള്‍ വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബാങ്കോക്ക് നിവാസികളുടെ കടുവ പ്രേമം പ്രസിദ്ധമാണ്. കടുവ ക്ഷേത്രവും കടുവ പാര്‍ക്കുമൊക്കെ ഇവിടുണ്ട്. മോഹന്‍ലാല്‍ നായകനായ പുലി മുരുകന്‍ സിനിമയുടെ ചില ദൃശ്യങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു.