ഹോളിവുഡ് സിനിമ നിര്‍മിക്കാന്‍ അസം ടൂറിസം
ഗുവാഹട്ടി : സിനിമാ മേഖലയിലേക്ക് കാല്‍വെച്ച് അസം ടൂറിസം.ജാനു ബറുവയുടെ പുതിയ ചിത്രം അണ്‍റീഡ് പേജസിന്‍റെ നിര്‍മാണം അസം ടൂറിസമാണ്.ഹോളിവുഡിലെ ഇവാന്‍ഹോ പിക്ചേഴ്സും മുംബൈയിലെ ഈസ്റ്റര്‍ലി എന്‍റര്‍ടെയ്ന്‍മെന്‍റുമാണ് അസം ടൂറിസത്തിനൊപ്പം സഹ നിര്‍മാതാക്കള്‍.
പുതുവര്‍ഷം മുതല്‍ നടപ്പാക്കിയ അസം ടൂറിസം പോളിസി പ്രകാരമാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നതെന്ന് അസം ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയന്ത മല്ലു ബറുവ പറഞ്ഞു.സിനിമാ ചിത്രീകരണ സംഘങ്ങളെ അസാമിലേക്ക് എത്തിക്കുകയാണ് നയത്തിന്‍റെ ലക്‌ഷ്യം.അസമിലെ ജീവിതവും സൗന്ദര്യവും പകര്തുകവഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ജയന്ത് ബറുവ പറഞ്ഞു.
സിനിമാക്കാരെ ആകര്‍ഷിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് അസം ടൂറിസം നയം തയ്യാരാകിയത്. ജാനു ബറുവയുടെ ചിത്രത്തിന് അസം ടൂറിസം മുടക്കുന്നത് ഒരു കോടി രൂപയാണ്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് ബറുവ വ്യക്തമാക്കിയില്ല.
അസമീസ്,ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രം അപ്പര്‍ അസം,വടക്കേ അമേരിക്ക എന്നിവിടങ്ങളിലാകും ചിത്രീകരിക്കുക.