കലാമണ്ഡലം ഗീതാനന്ദന് വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു
1974 ലാണ് ഗീതാനന്ദന് കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറി.
വീര ശൃംഖലയും തുള്ളൽ കലാ നിധി പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായിരുന്നു.
വലിയ ശിഷ്യ സമ്പത്തും ഗീതാനന്ദനുണ്ട്. നീനാപ്രസാദ് ,കാവ്യാ മാധവന് എന്നിവര്‍ ശിഷ്യരായിരുന്നു.കമലദളം അടക്കം മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.നൃത്ത സംവിധായിക ശോഭനയാണ് ഭാര്യ. മക്കള്‍ സനല്കുമാരും ശ്രീലക്ഷ്മിയും തുള്ളല്‍ കലാരംഗത്തുണ്ട്.