വരൂ..കന്യകകള്‍ കാത്തിരിക്കുന്നു.വിവാദ പരാമര്‍ശവുമായി ഫിലിപ്പൈന്‍സ് തലവന്‍
ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കന്യകാ വാഗ്ദാന പരാമര്‍ശം നടത്തിയ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിന്‍റെ പരാമര്‍ശം വിവാദത്തില്‍. മരണശേഷം കന്യകകള്‍ കാത്തിരിക്കുമെന്ന ഐഎസിന്‍റെ വാഗ്ദാനങ്ങളെ കളിയാക്കിയായിരുന്നു ഡ്യൂട്ടര്‍ട്ടിന്‍റെ പരാമര്‍ശം.
പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍ 42 കന്യകകള്‍ കാത്തിരിക്കുമെന്നാണ് ഐഎസ് പറയുന്നത്. എന്നാല്‍ ഇതിന് ഫിലിപ്പൈന്‍സിലേക്ക് വന്നാല്‍ മതിയെന്നും ഡല്‍ഹിയില്‍ ഫിലിപ്പൈന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കവേ ഡ്യൂട്ടര്‍ട്ടി പറഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തിലെത്തിയാല്‍ കന്യകകളെ കിട്ടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിനു സ്വര്‍ഗത്തില്‍ പോകേണ്ട.ഇവിടെത്തന്നെ കിട്ടും. പക്ഷെ ദൈവം അനുവദിച്ചേക്കില്ലന്നും ഫിലിപ്പൈന്‍ പ്രസിഡണ്ട്.
ഡ്യുക്കാര്‍ട്ടിയുടെ പരാമര്‍ശത്തിനെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധം വ്യാപകമായി. ഇതാദ്യമല്ല ഫിലിപ്പൈന്‍ പ്രസിഡന്റിനു നാക്ക് വിനയാകുന്നത്. മിസ് യൂണിവേര്‍സിനെ ബലാത്സംഗം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അഭിനന്ദിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ചില സൈനികരോട് നിങ്ങള്‍ക്ക് മൂന്നു സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാനാവുമെന്ന് പറഞ്ഞതും വിവാദമായിരുന്നു.