സിസ്റ്റര്‍ എന്നു ചൊല്ലി,പിസ്റ്റള്‍ എന്നു കേട്ടു:തരൂര്‍ പിടിച്ചത് പുലിവാല്
ജയ്പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാംഗവുമായ ശശി തരൂര്‍ ഇംഗ്ലീഷ് ഉച്ചാരണത്താല്‍ പുലിവാല് പിടിച്ചു. ജയ്പൂര്‍ സാഹിത്യോത്സവത്തിനെത്തിയ തരൂര്‍ പുലിവാല് പിടിച്ചത് ജയ്പൂര്‍ വിമാനത്താവളത്തിലാണ് .
വിമാനത്താവളത്തില്‍ നിന്ന തരൂരിനോട് ഒരാള്‍ എന്തേ കാത്തുനില്‍ക്കുന്നത് എന്ന് ചോദിച്ചു. വെയിറ്റിംഗ് ഫോര്‍ മൈ സിസ്റ്റര്‍ (സഹോദരിയെ കാത്തു നില്ക്കുന്നു) എന്ന് മറുപടി.കേട്ട ആള് സിസ്റ്റര്‍ എന്നത് പിസ്റ്റല്‍ എന്ന് മനസ്സിലാക്കി. അയാള്‍ സിഐഎസ്എഫുകാരെ അറിയിക്കുന്നു. അവര്‍ എത്തി തരൂരിനോട് കാര്യം അന്വേഷിച്ചതോടെ അവര്‍ക്ക് നിജസ്ഥിതി മനസിലായി.പ്രശ്നം തീര്‍ന്നു.
ഇതിനകം പക്ഷെ ചാനലുകള്‍ വാര്‍ത്ത നല്‍കിത്തുടങ്ങി.തരൂര്‍ തോക്കുമായി വിമാനത്താവളത്തില്‍,സുരക്ഷാഭടന്മാര് പിടികൂടി എന്ന നിലയിലായിരുന്നു വാര്‍ത്ത.
ഹിന്ദി ദിനപ്പത്രങ്ങളുടെ സൈറ്റുകളിലും ഇതേ രീതിയില്‍ വാര്‍ത്ത വന്നു.ഇതിനോടുള്ള തരൂരിന്റെ പ്രതികരണം ട്വിറ്ററിലായിരുന്നു.അതിങ്ങനെ:
ജനങ്ങള്‍ ഇത് വിശ്വസിക്കും എന്നതൊഴിച്ച് നിര്‍ത്തിയാല്‍ സംഗതി ഗംഭീരം.ഞാനിന്നുവരെ തോക്ക് സ്വന്തമാക്കുകയോ ലൈസന്‍സിന് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല.ഇങ്ങനൊന്ന് കൈവശം വെയ്ക്കുകയോ,ആരും തടഞ്ഞു വെയ്ക്കുകയോ ചെയ്തിട്ടില്ല.കഥകളുണ്ടാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്കുള്ള കഴിവ് അവിശ്വസനീയമെന്നു പറഞ്ഞാണ് തരൂര്‍ ട്വീറ്റ് അവസാനിപ്പിച്ചത് .