കേരളത്തിലേക്ക് 14 പ്രത്യേക വേനല്‍ക്കാല തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ
ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.
ചെന്നൈ-എറണാകുളം
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും.
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി എട്ടിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും.
എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക തീവണ്ടി (82632) ഏപ്രില്‍ എട്ടേ,15,22,29 മെയ് ആറ്,13,20,27 ജൂണ്‍ മൂന്ന്,10,17,24 ജൂലായ് ഒന്ന് വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും.
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06041) ഏപ്രില്‍ രണ്ട്,ഒന്‍പത്,16,23,30 മെയ് ഏഴ്,14,21,28 ജൂണ്‍ നാല്,11,18,25 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് എറണാകുളത്ത് എത്തും.
എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06042) ഏപ്രില്‍ അഞ്ച്,12,19,26, മെയ് മൂന്ന്,10,17,24,31 ജൂണ്‍ ഏഴ്,14,21,28 തീയതികളില്‍ വൈകിട്ട് 7.30ന് വൈകിട്ട് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30 ചെന്നൈയില്‍ എത്തിചേരും.
ചെന്നൈ-മംഗലാപുരം
ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06055) ഏപ്രില്‍ മൂന്ന്,10,17,24 മെയ് ഒന്ന്,എട്ട്,15,22,29 ജൂണ്‍ അഞ്ച്,12,19,26 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പട്ട് അടുത്ത ദിവസം പകല്‍ 12ന് മംഗലാപുരത്ത് എത്തിചേരും.
മംഗലാപുരം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06056) എപ്രില്‍ നാല്,11,18,25 മെയ് രണ്ട്,ഒന്‍പത്,16,23,30 ജൂണ്‍ ആറ്,13,20,27 തീയതികളില്‍ വൈകിട്ട് 4.20ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകല്‍ 10.30ന് ചെന്നൈയില്‍ എത്തിച്ചേരും.
എറണാകുളം-രാമേശ്വരം
എറണാകുളം ജംഗ്ഷന്‍-രാമേശ്വരം സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06035) ഏപ്രില്‍ മൂന്ന്,10,17,24, മെയ് ഒന്ന്,എട്ട്,15,22,29 ജൂണ്‍ അഞ്ച്,12,19,26 തീയതികളില്‍ വൈകിട്ട് അഞ്ചിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം രാവിലെ 7.10ന് രാമേശ്വരത്ത് എത്തും.
രാമേശ്വരം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06036)ഏപ്രില്‍ നാല്,11,18,25 മെയ് മൂന്ന്,10,17,24,31 ജൂണ്‍ ആറ്,13,20,27 തീയതികളില്‍ രാത്രി 10.15ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം ഉച്ചയ്ക്ക് 12.45ന്എറണാകുളത്ത് എത്തും.
ചെന്നൈ-കൊല്ലം
ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06047) ഏപ്രില്‍ അഞ്ച്,12,19,26 മെയ് ഏഴ്,14,21,28 ജൂണ്‍ ഏഴ്,21,28 തീയതികളില്‍ വൈകിട്ട് 6.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും.
ചെന്നൈ സെന്‍ട്രല്‍-കൊല്ലം സുവിധ തീവണ്ടി(82633) ഏപ്രില്‍ ജൂണ്‍ 14ന് വൈകിട്ട് 6.20ന് ചെന്നെയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 1.30ന് കൊല്ലത്ത് എത്തും.
കൊല്ലം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ തീവണ്ടി(06048) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന്,എട്ട്,15,22,29 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 1.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് ചെന്നൈയില്‍ എത്തും.
എറണാകുളം-വേളാങ്കണ്ണി
എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06016) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന്,എട്ട്,15,22,29 തീയതികളില്‍ വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് വേളാങ്കണ്ണിയില്‍ എത്തും.
വേളാങ്കണ്ണി-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06015)ഏപ്രില്‍ എട്ട്,15,22,29 മെയ് ആറ്,13,20,27 ജൂണ്‍ മൂന്ന്,10,17,24 ജൂലായ് ഒന്ന് രാവിലെ 10ന് എറണാകുളത്ത് എത്തും